ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപ്പാടും ദൌത്യവും

       "നമുക്കൊരുമിച്ചു മുന്നേറാം" 

       കാലടി ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തവും സുതാര്യവമായ ഭരണവും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സജീവ തദ്ദേശയംഭരണ സ്ഥാപനമാണ്. സാമൂഹിക നീതി, അടിസ്ഥാന സൌകര്യ വികസനം, വനിതാ ശിശു ക്ഷേമം, ഭിന്നശേഷിക്കാർക്കും വയോജനങ്ങള്‍ക്കും സംരക്ഷണം, കർഷകരുടെ ഉന്നമനം എന്നിവ മുന്‍നിർത്തിയാണ് പഞ്ചായത്തിന്‍റെ പ്രവർത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കി ഗ്രാമത്തിന്‍റെ സമഗ്രവും സ്ഥിരതയാർന്നതുമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. 

          നവകേരളം എന്ന പോലെ പുതിയ കാലടി നാം സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ലഭ്യമായ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം എന്ന അവസ്ഥയിലേക്ക് എത്തണം. ഗ്രാമസഭകളുടെ ശാക്തീകരണത്തിലൂടെ പദ്ധതി പ്രവർത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് നാം എത്തിച്ചേർന്നിരിക്കുകയാണ്.